മണ്ണാര്‍ക്കാട്: കോടതിപ്പടി-ചങ്ങലീരി റോഡില്‍ അമ്പലവട്ട ഭാഗത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ചങ്ങലീരി സ്വദേശികളായ പടിഞ്ഞാറ്റേ വീട്ടില്‍ ബഷീറിന്റെ മകന്‍ ഇബ്രാഹിം ബാദു ഷ (14), മോതിക്കല്‍ കുന്നക്കാലന്‍ ലത്തീഫിന്റെ മകന്‍ അന്‍സില്‍ അലി (15) എന്നി വര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം ഇവര്‍ ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. അപകട കാരണം വ്യക്തമല്ല. ഓട്ടോറിക്ഷയില്‍ വേറെയും യാത്രക്കാരുണ്ടായിരുന്നെങ്കിലും ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
