മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ ക്കും കാട്ടുപന്നികള്‍ ഭീഷണിയായി മാറുന്നു. ആക്രമണങ്ങള്‍ക്ക് പുറമെ വാഹനങ്ങ ളിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. രണ്ടു മനു ഷ്യജീവനുകളും പൊലിഞ്ഞു. ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കാട്ടുപന്നി ഇരുചക്രവാ ഹനങ്ങളിലിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി മുക്കണ്ണം പള്ളിക്ക് സമീ പം കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോങ്ങാട് ചെറായ സ്വദേശി വട്ടപ്പാറക്കല്‍ വീട്ടില്‍ വി.എ രതീഷ് (32) ആണ് മരിച്ചത്. ഒക്ടോബര്‍ 13ന് കിളിരാനി സ്വദേശിയായ തോരക്കാട്ടില്‍ മുഹമ്മദ് ആഷിക്കും (32) ഇതേ സ്ഥലത്തുവെച്ചുതന്നെ സമാനമായ അപകടത്തില്‍ പരിക്കേറ്റ് മരിച്ചിരുന്നു.
ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലും
മുക്കണ്ണം ഭാഗത്ത് കാട്ടുപന്നിശല്ല്യം രൂക്ഷമാണ്. നൊട്ടമലയില്‍ നിന്നാണ് കാട്ടുപന്നി കളെത്തുന്നത്. രാത്രികാലങ്ങളില്‍ മലയിറങ്ങി വരുന്ന ഇവ റോഡ് മുറിച്ച് സ്വകാര്യകൃ ഷിയിടം ലക്ഷ്യമാക്കി പോകുന്നതിനിടെയാണ് വാഹനങ്ങളില്‍ ഇടിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള രാത്രികാല വാഹനയാത്രയും ഭീതിയിലായിരിക്കുകയാണ്. അതേസമ യം ശല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ സേവനം പ്രയോജന പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ നിന്നായി ഒരുവര്‍ഷത്തിനിടെ 100ഓളം കാട്ടുപന്നിക ളെ വെടിവെച്ചുകൊല്ലുകയുണ്ടായി. മുക്കണ്ണത്ത് കാട്ടുപന്നി ആക്രമണം തുടര്‍ക്കഥയാ കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനും തീരുമാനി ച്ചിട്ടുണ്ട്. കൂടാതെ പന്നികള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ സ്വകാര്യസ്ഥലങ്ങളിലടക്കം വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുമെ ന്നും അധികൃതര്‍ അറിയിച്ചു.
കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി
പുഴയോരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്ല്യം നേരിടുന്നത്. ഇതുവഴിയുള്ള രാത്രികാല വാഹനയാത്രയും അപകടഭീതിയിലാണ്. കാട്ടുപന്നി ബൈ ക്കിലിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും നിരവധിയുണ്ട്. ഇതുകൂടാ തെ കാട്ടുപന്നിയുടെ നേരിട്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റവരുമുണ്ട്. ഒരു വര്‍ഷം മുമ്പ് വിറകുശേഖരിക്കാന്‍ പോയ കിഴക്കുംപുറം കോളനിയിലെ സുലോചനയെന്ന സ്ത്രീയുടെ ഇടതുകൈയിലെ ചെറുവിരല്‍ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച്മാസത്തില്‍ വിയ്യക്കുറുശ്ശി ഭാഗത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്ന അഞ്ചുവ യസുകാരനും കാട്ടുപന്നിയാക്രണത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. ഒരാഴ്ച മുമ്പ് അല നല്ലൂരില്‍ കാട്ടുപന്നിയാക്രമണത്തില്‍ വിദ്യാര്‍ഥിക്കും പരിക്കേറ്റിരുന്നു. കാട്ടുപന്നി ആക്രണത്തില്‍ നിന്നും സ്വന്തം സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. ജനവാസമേഖലകളിലാണ് പകലും രാത്രിയിലും കാട്ടുപന്നികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷ ണിയാകുന്നത്. പലയിടങ്ങളിലും ഇവ കൃഷിനാശവും വരുത്തുന്നുണ്ട്. ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ടും നാളുകളായി.