മണ്ണാര്‍ക്കാട് : രാത്രി പത്തിനുശേഷം ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാത്തതിനു കെ എസ്ആര്‍ടിസി യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് ഉപ ഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കുമരംപുത്തൂര്‍ മൈലാംപാടം ആമ്പാടത്ത് വീട്ടില്‍ നജീമിന്റെ പരാതിയിലാണ് അനുകൂലവിധി. കെഎസ്ആര്‍ടിസി കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ കെഎസ്290 മ്പര്‍ ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍, കെ എസ്ആര്‍ടിസി ചീഫ് ഓഫിസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരുന്നത്. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് 10, 000 രൂപയും കേസിന്റെ ചെലവിന് 5000 രൂപയും നല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി.വിനയ്‌മേനോന്‍, അംഗം എന്‍.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വിധിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി മുഹമ്മദ് അന്‍സാര്‍, അഡ്വ. കെ.ജി ശ്രീലക്ഷ്മി എന്നിവര്‍ ഹാജരായി.