കോടതിപരിസരത്ത് നാടകീയരംഗങ്ങള്‍
മണ്ണാര്‍ക്കാട്: സ്വകാര്യ ആശുപത്രി നിക്ഷേപതട്ടിപ്പുകേസില്‍ ജാമ്യമെടുക്കാനായി കോ ടതിയിലെത്തിയ ആശുപത്രി ഉടമയ്ക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധവു മായി നിക്ഷേപകരെത്തി. കോടതി പരിസരത്ത് നാടകീയ രംഗങ്ങളുമുണ്ടായി. തുടര്‍ന്ന് കേ സുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങളായ ഷഹന, അലി എന്നിവരുള്‍പ്പെടെ മൂന്നുപേരെ വൈകീട്ടോടെ അറസ്റ്റുചെയ്തു. ഇവരുടെ വീടുകളി ല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ രേഖകള്‍ കണ്ടെ ടുക്കാനായിട്ടില്ലെന്നാണ് അറിയുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങള്‍ എന്നിവ രാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനെത്തിയിരുന്നത്. ചില ചെക്കുകേസുകളുമായി ബന്ധപ്പെട്ടുള്ള റിഷാദിന്റെ കേസുകള്‍ ഉച്ചയ്ക്ക് പരി ഗണിക്കാനിരിക്കെയാണ് ഇവര്‍ കോടതിയിലുണ്ടെന്ന വിവരമറിഞ്ഞ് നിക്ഷേപകര്‍ കോ ടതി പരിസരത്തെത്തിയത്. വിവരമറിഞ്ഞ് പൊലിസുമെത്തി. നിക്ഷേപ തട്ടിപ്പിനിരയാ യവര്‍ ബഹളംവെക്കുകയും ഇവരെ വളയുകയും ചെയ്തതോടെ പൊലിസ് ഇടപെട്ട് റിഷാ ദിനെ ജീപ്പില്‍കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളേയും വിളിച്ചു വരുത്തി.
നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം കേസുകളാണ് റിഷാദിന്റെ പേരില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലുള്ളത്. രണ്ട് കേസുകളില്‍ അറസ്റ്റുവാറന്റുള്ളതി നാലാണ് റിഷാദിനേയും കുടുംബാംഗങ്ങളേയും അറസ്റ്റുചെയ്തതെന്ന് സി.ഐ. എം.ബി. രാജേഷ് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഗ്ദാനം ചെയ്ത ചികിത്സ ആനു കൂല്ല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും നിക്ഷേപിച്ച തുക തിരികെ ലഭിക്കാന്‍ നടപടി യെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നിക്ഷേപകര്‍ സ്വകാര്യ ആശുപത്രി ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നത്.