മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തി വെപ്പ് നല്‍കി തുടങ്ങി. നഗരസഭയും മൃഗസംരക്ഷണവകുപ്പുമാണ് ആഭിമുഖ്യത്തിലാ ണിത്. ഇന്നലെ ആറുവാര്‍ഡുകളില്‍ നിന്നും പിടികൂടിയ 42 തെരുവുനായകള്‍ക്ക് കുത്തിവെപ്പെടുത്തതായി അധികൃതര്‍ അറിയിച്ചു. അരകുര്‍ശ്ശി, വിനായക നഗര്‍, പാറപ്പുറം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാര്‍ഡുകളില്‍ നിന്നാണ് തെരുവു നായകളെ പിടികൂടി കുത്തിവെപ്പെടുത്തത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ യായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ തെരുവുനായ ആക്രമണ ത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാര്‍ഡു കളിലെ പന്ത്രണ്ടോളം പേര്‍ക്കാണ് അന്ന് തെരുവുനായയുടെ കടിയും പേറലുമേറ്റത്. ഒന്നരവയസുകാരിയുടെ നേര്‍ക്കും ആക്രമണമുണ്ടായി. തുടര്‍ന്നാണ് അടിയന്തര സാഹചര്യം നേരിടുന്നതിനായി മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരു മാനിച്ചത്. കുത്തിവെപ്പ് തുടരുമെന്നും രണ്ടാംഘട്ടം നവംബര്‍ 10നുള്ളില്‍ നടത്തുമെ ന്നും അധികൃതര്‍ അറിയിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ പി.ആര്‍ ജയകുമാര്‍, വെറ്ററിനറി ഡോക്ടര്‍മാരായ നയന്‍താര, ജീവ, നഗരസഭാ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി സുനില്‍, മൂന്ന് ഡോഗ് ഹാന്‍ഡിലേഴ്സ്, കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘം പേവിഷപ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.