അലനല്ലൂര്‍ : അപ്രതീക്ഷിതമായി വന്നെത്തിയ അവധി ദിനങ്ങളെ സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് മാതൃകയാവുകയാണ് എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. കോവിഡ് 19 രോഗ ഭീതിയില്‍ നില്‍ക്കുന്ന പൊതു ജനങ്ങള്‍ക്കും, നാട്ടുകാര്‍ക്കും സൗജ ന്യമായി മാസ്‌ക് നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് ഈ വിദ്യാര്‍ ത്ഥികള്‍.സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിനു കീഴിലുള ഹെല്‍ ത്ത് ആന്റ് കെയര്‍ പദ്ധതിയുടെ ഭാഗമായാണ് മാസ്‌ക് നിര്‍മ്മാണ വും, വിതരണവും നടത്തിയത്.മാസ്‌ക് നിര്‍മ്മാണത്തിനാവശ്യമായ തയ്യല്‍ മെഷീനുകളും, താല്‍ക്കാലിക ഷെഡും ഒരുക്കിയത് കോട്ട പ്പളളയിലെ പടുകുണ്ടില്‍ ഹംസ, നസീമ ദമ്പതികളാണ്. നിര്‍മാണ ത്തിനാവശ്യമായ കോട്ടണ്‍ തുണികള്‍ എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് വിതരണം ചെയ്യുകയുണ്ടായി.ട്രൂപ്പ് ലീഡര്‍ ഹംദാന്‍ .പി.കെ, സ്‌കൗട്ട് മസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, യൂനുസ് സലീം മാസ്റ്റര്‍, പട്രോള്‍ ലീഡര്‍മാരായ അര്‍ഷ.കെ, അഹമ്മദ് ഹനീന്‍.കെ, അര്‍ഷ.സി എന്നി വര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ കോട്ടപ്പള്ള, പടിക്കപ്പാടം, പാലക്കുന്ന്, മുണ്ടക്കുന്ന്, കാപ്പുപറമ്പ് എന്നീ സ്ഥലങ്ങളില്‍ വിതരണം ചെയ്തു.യൂണിറ്റിനു കീഴില്‍ കോവിഡ് വിരുദ്ധ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പ്രചാര ണം നടത്തി വരുന്നു.