മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജില്ല യിലെ 25 പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ സെന്ററിന് തുടക്കമായി. മറ്റു പഞ്ചായത്തുകളില്‍ വരും ദിവസത്തിനകം തന്നെ ‘സമൂഹ അടുക്കള കേന്ദ്ര’ത്തിന് തുടക്കമാകുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാമന്‍കുട്ടി അറിയിച്ചു. തൃത്താല, പല്ലശ്ശന, തിരുമിറ്റക്കോട്, പരതൂര്‍, തൃക്കടീരി, നെന്മാറ, വടക്കഞ്ചേരി, കൊടു മ്പ്, ശ്രീകൃഷ്ണപുരം, വടകരപ്പതി, പെരുങ്ങോട്ടുകുറുശ്ശി, പെരുവെമ്പ് എന്നീ പഞ്ചായത്തുകളില്‍ മാര്‍ച്ച് 26 നും ആനക്കര, കപ്പൂര്‍, പട്ടിത്ത റ, ചാലിശ്ശേരി, വിളയൂര്‍, ഓങ്ങല്ലൂര്‍, വാണിയംകുളം, അമ്പലപ്പാറ, ചളവറ, പുതുശ്ശേരി, എലപ്പുള്ളി, പൊല്‍പ്പുള്ളി, തേങ്കുറുശ്ശി പഞ്ചായ ത്തുകളില്‍ വെള്ളിയാഴ്ചയുമാണ് കിച്ചന്‍ സെന്ററുകള്‍ തുടങ്ങി യത്.നിലവില്‍ കുടുംബശ്രീ കാന്റീനുകളാണ് കിച്ചണ്‍ സെന്ററു കള്‍ ആക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ സ്‌കൂളുകളെയും കിച്ചണ്‍ സെന്ററുകളാക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാമന്‍കുട്ടി അറിയിച്ചു. കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്ത് തെരഞ്ഞെടുക്കുന്ന വൊളന്റിയര്‍മാര്‍ മുഖേനയാണ് ആവശ്യക്കാര്‍ ക്ക് വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നത്. 20 രൂപ നിരക്കി ലാണ് ഭക്ഷണ വിതരണം. തീരെ അവശത അനുഭവിക്കുന്നവര്‍ക്കും മറ്റു ശാരീരിക, മാനസിക ബുദ്ധിമുട്ടുള്ളവര്‍ക്കും അതാത് പഞ്ചായ ത്ത് അധികൃതരുടെ നേതൃത്വത്തില്‍ സൗജന്യമായാണ് ഭക്ഷണ വിതരണം നടത്തുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ സെന്ററിന്റെ പ്രവര്‍ത്തന ഫണ്ട് കുടുംബശ്രീയാണ് വഹിക്കുന്നത്. ഒരു യൂണിറ്റിന് 50000 രൂപ വീതമാണ് നല്‍കുന്നത്.
മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ജിഎംയുപി സ്്കൂളിലാണ് സമൂഹ അടുക്കള തുറന്ന ത്.ആദ്യദിനമായ ഇന്ന് ചോറും സാമ്പാറും തോരനുമൊരുക്കി. താലൂക്ക് ആശുപത്രിയിലെ രോഗികള്‍, ജീവനക്കാര്‍, നഗരസഭ യിലെ ജീവനക്കാര്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ ക്കായാണ് സമൂഹ അടുക്കള ഒരുക്കിയത്. ഇന്ന് അറുപത് പേര്‍ക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കി.
ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സിഡിഎസ് ചെയര്‍ പഴ്‌സന്‍മാര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കളയുടെ പ്രവര്‍ത്തനം. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണം ഒരുക്കുന്നതും വിതരണം ചെയ്യുന്നതും.
കുടുംബശ്രീ പ്രവര്‍ത്തകരായ സംഗീത, ബിന്ദുരാധാകൃഷ്ണന്‍, മകന്‍ വിഷ്ണു, സിഡിഎസ് ചെയര്‍പഴ്‌സന്‍മാരായ സൗമ്യ, വിജയം, എഡിഎസ് ചെയര്‍പഴ്‌സന്‍ റുഖിയ, അങ്കണവാടി ജീവനക്കാരായ ശാരദ, യശോദ, ഹരിതകര്‍മ്മ സേന അംഗം മിനി, സന്നദ്ധ പ്രവര്‍ത്ത കരായ ശിഹാബുദ്ദീന്‍, ഫസല്‍ റഹ്മാന്‍, അനീസ്, നസറുദ്ദീന്‍, അനി ല്‍ എന്നിവരാണ് സമൂഹ അടുക്കളയില്‍ വിഭവങ്ങളൊരുക്കുന്നത്.