മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ ഷിപ്പ് വിതരണം നടത്തി. വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന 25 വിദ്യാത്ഥികൾക്കാണ് പ്രതിവർഷം 25000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നത്. ബാങ്കിന്റെ 25ാം വാർഷികം ആഘോഷിച്ച 2014 മുതലാണ് പഠന മികവ് പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന അർഹതപ്പെട്ട 25 വിദ്യാത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡ ന്റ് പി. എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഷീദ് ബാബു അധ്യ ക്ഷനായി. സെക്രട്ടറി എസ്. അജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം. പുരുഷോത്തമ ന്‍, ഡയറക്ടര്‍മാരായ പി.രാധാകൃഷ്ണന്‍, മീന പ്രകാശന്‍, റിയാസ്, പി.കെ മോഹന്‍ദാസ്, മാണിക്യന്‍, സുബൈദ, സൗമ്യ എന്നിവര്‍ സംസാരിച്ചു.