മണ്ണാര്‍ക്കാട് : ഓഫിസ് ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാന്‍ വാഹനവും മതിയായ ഉദ്യോ ഗസ്ഥരുമില്ല. ഉള്ള ജീവനക്കാര്‍ക്കാകട്ടെ അവധിയെടുക്കാന്‍ പോലുമാകാതെ ജോലി ചെ യ്യേണ്ട സാഹചര്യവും. മണ്ണാര്‍ക്കാട്ടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ മാസ ങ്ങളായി ജീവനക്കാര്‍ക്ക് ജോലി ഭാരമാണ്. പ്രധാന ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴി ഞ്ഞ് കിടക്കുന്നതും ഓഫിസ് കാര്യങ്ങള്‍ക്കായി സഞ്ചരിക്കാന്‍ വാഹനമില്ലാത്തതും പ്ര യാസം സൃഷ്ടിക്കുകയാണ്. മാത്രമല്ല ജീവനക്കാരുടെ കുറവ് ഓഫിസില്‍ നിന്നുള്ള സേ വനം ലഭ്യമാകുന്നതില്‍ കാലതാമസത്തിനും ഇടയാക്കുന്നു.
ഒരു വര്‍ഷത്തോളമായി തസ്തിക ഒഴിഞ്ഞ് കിടക്കുന്നു
കോടതിപ്പടിയിലുള്ള മിനി സിവില്‍ സ്റ്റേഷനിലാണ് ജോയിന്റ് ആര്‍.ടി.ഒ. ഓഫിസ് പ്രവ ര്‍ത്തിക്കുന്നത്. ഓഫിസില്‍ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഉദ്യോഗസ്ഥനാണ് നിലവിലുള്ളത്. നാല് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാരില്‍ രണ്ട് പേരെ ചെക്പോസ്റ്റ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ അഭാവവുമുണ്ട്. ഒരു വര്‍ഷത്തോളമായി ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴി ഞ്ഞ് കിടക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കല്‍, ടെസ്റ്റ്, ബസ് റൂട്ട് പരിശോധന, അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാഹനപരിശോധന, പരാതി പരിഹരിക്കല്‍ തുടങ്ങീ പിടിപ്പത് പണികളാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെ ക്ടര്‍ക്കുള്ളത്. ഇവരെ സഹായിക്കേണ്ടതും നിര്‍വഹിക്കേണ്ടതായ നിരവധി സേവനചുമ തലകളും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കുമുണ്ട്. ഈ തസ്തികക ളിലെ ഉദ്യോഗസ്ഥരുടെ കുറവുകാരണം വാഹനപരിശോധനയുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ക്കും ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ ലഭ്യമാക്കാനായി അവധിയെടുക്കാതെ ജോലിചെയ്യേണ്ട സാഹചര്യമാണ് ജോയിന്റ് ആര്‍.ടി.ഒ. ഉള്‍പ്പടെ യുള്ള ഉദ്യോഗസ്ഥര്‍ക്ക്. എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തുന്നത്. മോട്ടോര്‍ വെ ഹിക്കള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് തൃശ്ശൂര്‍ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ മണ്ണാര്‍ക്കാട്ടേക്ക് സ്ഥലം മാറ്റി ഉത്തരവായിട്ടുള്ളതാണ് അറിയുന്നത്. ഇദ്ദേഹമെത്തി യാല്‍ ഒരു പരിധിവരെ ആശ്വാസമാകും.
വേണം വാഹനവും
ഓദ്യോഗിക വാഹനത്തിന്റെ അഭാവമാണ് ഏറ്റവും അധികം പ്രയാസം സൃഷ്ടിക്കുന്ന തെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓഫിസിലുണ്ടായിരുന്ന വാഹനത്തിന്റെ 15 വര്‍ഷ കാലാവധി കഴിഞ്ഞതോടെ മാസങ്ങള്‍ക്ക് മുമ്പാണ് ഇത് നിര്‍ത്തിയിട്ടത്. പിന്നീട് പുതിയ വാഹനമെത്തിച്ചിട്ടില്ല.വാഹനം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗ സ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ജില്ലാ ഓഫിസില്‍ നിന്നും വാഹനം വിട്ട് നല്‍കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍ യാതകള്‍ക്ക് സമാന്തര സര്‍വീ സുകളാണ് ആശ്രയം. മണ്ണാര്‍ക്കാട് ടൗണ്‍ പരിധി കഴിഞ്ഞാല്‍ വാഹനപരിശോധനക്ക് പോകാന്‍ ബുദ്ധിമുട്ടുകയാണിവര്‍. വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി സംഭ വത്തിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നുള്ളതിനാല്‍ ബസിലും ഓട്ടോയിലുമെല്ലാം യാത്ര ചെയ്താണ് ജോലി നിര്‍വഹിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പ്രധാനമായും ബസിനെയാ ണ് ആശ്രയിക്കുന്നത്. മണ്ണാര്‍ക്കാടിന് പുറമെ കല്ലടിക്കോട്, നാട്ടുകല്‍, ഷോളയൂര്‍, പുതൂര്‍, അഗളി തുടങ്ങിയ ഭാഗങ്ങളെല്ലാം മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍.ടി.ഓഫിസ് പരിധിയിലാണ് വരുന്നത്. അട്ടപ്പാടിയുടെ വിവിധ മേഖലകളില്‍ വാഹനാപകടങ്ങള്‍ സംഭവിച്ചാലും കിലോമീറ്ററുകള്‍ യാത്ര ചെയ്തുവേണം ഇവര്‍ക്കെത്താന്‍.