തെങ്കര : ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വശങ്ങ ളിടിയുന്നത് അപകടഭീതിയാകുന്നു. തെങ്കര-അമ്പംകുന്ന്-കാഞ്ഞിരപ്പുഴ കനാല്‍ റോ ഡിന്റെ വശങ്ങളാണ് ഇടിയുന്നത്. സ്‌കൂള്‍ ബസുകളുകളുള്‍പ്പെടെ നിരവധി വാഹന ങ്ങള്‍ നിത്യേന കടന്നുപോകുന്ന റോഡാണിത്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്നുള്ള പ്രധാനകനാലാണ് റോഡിന്റെ അരികെയുള്ളത്. റോഡിന്റെ വീതിക്കുറവ് കാരണം രണ്ടുവാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാനും പ്രയാസമാണ്. ഇതുകാരണം വശം ചേര്‍ന്നുനിര്‍ത്താനും സാധിക്കുന്നില്ല. ഇതിനുപുറമെയാണ് റോഡിന്റെ വശങ്ങള്‍ പല ഭാഗത്തും ഇടിഞ്ഞിട്ടുള്ളത്. റോഡ് ഉയരത്തില്‍നിന്നും ഏറെ താഴ്ചയിലാണ് കനാലു ള്ളത്. വശങ്ങളില്‍ സംരക്ഷണഭിത്തികളുമില്ല. തെങ്കര ഭാഗത്തുനിന്നും കാഞ്ഞിരപ്പുഴ ഭാഗത്തേക്കും തീര്‍ഥാടനകേന്ദ്രമായ അമ്പംകുന്നിലേക്കുമുള്ള ആളുകള്‍ക്ക് സഞ്ചരി ക്കാനുള്ള പ്രധാന റോഡാണിത്. സ്‌കൂള്‍ വാഹനങ്ങളടക്കം കടന്നുപോകുന്നത് ഏറെ ആശങ്കയോടെയാണ്. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കനാല്‍ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തുബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തോടുകാട് കനാല്‍ ജങ്ഷന്‍ നിവാസികള്‍ ആവശ്യപ്പെട്ടു.