ആദ്യദിവസം 1820 ആടുകള്‍ക്ക് കുത്തിവെപ്പ് നല്‍കി
മണ്ണാര്‍ക്കാട് : ആടുകളെയും ചെമ്മരിയാടുകളേയും മാരകമായി ബാധിക്കുന്ന ആടു വസന്ത രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജില്ലയിലും കുത്തിവെയ്പ് പദ്ധതി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ച് വരെയാണ് ആടുവസന്ത രോഗനിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി നടക്കുന്നത്. 15 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന പദ്ധതി യില്‍ ജില്ലയിലെ 1, 44,420 ആടുകള്‍ക്കും 891 ചെമ്മരിയാടുകള്‍ക്കുമാണ് പ്രതിരോധ കു ത്തിവെയ്പ്പ് നല്‍കുക. ഇരുപതാമത് കന്നുകാലി സെന്‍സസിലൂടെയാണ് ഇത്രയും ആടു കളുള്ളതായി കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇന്നലെ 1820 ആടുകള്‍ക്ക് പ്രതിരോധ കുത്തി വെപ്പ് നല്‍കിയതായി ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ അറിയിച്ചു.
നാല് മാസത്തിനു മുകളില്‍ പ്രായമായ ആട്, ചെമ്മരിയാട് എന്നിവക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. തികച്ചും സൗജന്യമാണ്. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ആട് വസന്ത. രോഗം ആടുകളിലും ചെമ്മരിയാടുകളിലും ഉയര്‍ന്ന രോഗാ വസ്ഥക്കും 90ശതമാനം മരണത്തിനും കാരണമാകുന്നതാണ്. പനി , വരണ്ട ചര്‍മ്മം, വര ണ്ട മൂക്ക്, വിശപ്പില്ലായ്മ, കഫക്കെട്ട്, മൂക്കിലും വായിലും വ്രണങ്ങള്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവങ്ങള്‍, വയറിളക്കം, ന്യുമോണിയ എന്നിവയാണ് രോഗലക്ഷണ ങ്ങള്‍. ഈ രോഗത്തിന് ചികിത്സ ഇല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ വഴി മാത്രമേ രോഗം നിയന്ത്രിക്കാന്‍ കഴിയൂ.
ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി മണ്ണാര്‍ക്കാട് താലൂക്കടക്കം ആറു താലൂക്കു കളിലേക്കായി 194 സ്‌ക്വാഡുകളാണ് അനുവദിച്ചിട്ടുള്ളത്. അട്ടപ്പാടി ഉള്‍പ്പടെ മണ്ണാര്‍ക്കാ ട് താലൂക്കിന് 35 സ്‌ക്വാഡുകളുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും ഹെല്‍പ്പറും അടങ്ങു ന്നതാണ് സ്‌ക്വാഡ്. ഒരു സ്‌ക്വാഡ് ഒരു ദിവസം അമ്പത് ആടുകള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. കര്‍ഷകരുടെ വീടുകളിലേക്കെത്തി സ്‌ക്വാഡ് ആടുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഇതിനാവശ്യമായ മരുന്നുകള്‍ ജില്ലയി ലെ 95 തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മൃഗാശുപത്രികളിലേക്ക് വിതരണം ചെയ്തി ട്ടുണ്ട്.
കന്നുകാലികളിലെ അതിമാരകമായിരുന്ന കാലിവസന്ത രോഗം 2006 ഓടെ രാജ്യത്തു നിന്നും തുടച്ച് നീക്കിയതുപോലെ ആടുകളിലെ ആടുവസന്ത രോഗവും 2030 ഓടു കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ചുള്ളിമട ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ നടക്കും. പ്രതിരോധ കുത്തിവെയ്പ്പ് നിയപ്രകാരം നിര്‍ബന്ധമാണെ ന്നും പദ്ധതിയുമായി എല്ലാകര്‍ഷകരും സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.