പാലക്കാട് : വീട്ടിലിരുന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചെറിയ ജോലികള്‍ ചെയ്ത് പണമുണ്ടാക്കാമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് കോടികള്‍ തട്ടിയ സംഭവ ത്തിലെ പ്രതിയെ ആലത്തൂര്‍ പൊലിസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുട പ്പറമ്പ് ആസാദ് റോഡ് സഫ്രോസ് അന്‍വര്‍ സാജിദ് (34) ആണ് അറസ്റ്റിലായത്. ആല ത്തൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലിസ് നടപടി.
കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവത്തിന്റെ തുടക്കം. പൊലിസ് പറയുന്നത് ഇങ്ങിനെ. യു വാവിന് വാട്‌സ് ആപ്പില്‍ ഒരു സന്ദേശം ലഭിക്കുകയും ഇതിലൂടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബു ക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവ വഴി ആദ്യം നല്‍കിയ ചെറിയ ടാസ്‌കുകള്‍ വഴി ചെറിയ തുക ലഭിച്ചു. ഇതിലൂടെ തട്ടിപ്പുകാരില്‍ വിശ്വാസം ജനിപ്പിച്ചു. തുടര്‍ന്ന് യു.എസ് ഗോള്‍ ഡ് ട്രേഡിങ് നടത്തുന്നതിനായി പണം നിക്ഷേപിച്ചാല്‍ 30 മുതല്‍ 40 ശതമാനം വരെ അധികം പണം നല്‍കാമെന്ന തട്ടിപ്പുസംഘത്തിന്റെ പ്രലോഭനത്തില്‍ ആകൃഷ്ടനാ യ യുവാവ് ആദ്യം ചെറിയ നിക്ഷേപിച്ചു. ഈ നിക്ഷേപത്തില്‍ കൂടുതല്‍ ലാഭം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ പണം നല്‍കാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതിലൂടെ യുവാവ് തന്റെയും ബന്ധുക്കളുടേയും കയ്യില്‍ നിന്നും സ്വരൂപിച്ച 5, 08,000 രൂപ തട്ടിപ്പുകാര്‍ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് നല്‍കി. ഇതില്‍ നിന്നും ഒരു രൂപ പോലും തിരികെ ലഭിക്കാതിരിക്കുകയും വീണ്ടും പണം നിക്ഷേപിക്കാന്‍ പ്രലോഭിപ്പിക്കുകയും ചെയ്ത സംഘത്തിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയതോടെയാണ് യുവാവ് പൊലിസിനെ സമീപിച്ചത്.
തുടര്‍ന്ന് പരാതി പ്രകാരം കഴിഞ്ഞമാസം ഒമ്പതാം തിയതി പൊലിസ് കേസെടുത്ത് അ ന്വേഷണം ആരംഭിച്ചു. ജില്ലാപൊലിസ് മേധാവി ആര്‍. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ ആലത്തൂര്‍ ഡി.വൈ.എസ്.പി. എന്‍.മുരളീധരന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടി. എന്‍ ഉണ്ണികൃഷ്ണനാണ് കേസ് അന്വേഷിച്ചത്. വിശദമായ അന്വേഷണ ത്തിലാണ് കണ്ണൂര്‍ സ്വദേശിയിലേക്ക് പൊലിസ് എത്തിയത്. ഇതിനിടെ പൊലിസ് തിരയുന്നത് മനസ്സിലാ ക്കിയ യുവാവ് ഒളിവില്‍ പോവുകയും തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ യുവാവി ന്റെ നീക്കങ്ങള്‍ മനസിലാക്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരില്‍ നിന്നും പ്രതിയെ കസ്റ്റ ഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. വര്‍ഷങ്ങളായി പ്രതി ഇത്തര ത്തിലുള്ള തട്ടിപ്പുസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണെന്നും അന്വേഷ ണത്തില്‍ വ്യക്തമായതായി പൊലിസ് പറയുന്നു.
തമിഴ്‌നാട്, ഗുജറാത്ത്, ജമ്മുകാശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലിസ് ഇയാളെ അന്വേഷിക്കുന്നതായും പൊലിസിന് മനസി ലായിട്ടുണ്ട്. പത്തിലധികം ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിപ്പുനടത്തിയതിനെ തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുള്ളതായും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആപ്ലിക്കേഷന്‍ വഴി തട്ടിപ്പ് പണം ഷെയര്‍ മാര്‍ക്കറ്റിങ്ങിന് ഉപയോഗിച്ചതി നെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചുവരുന്നതായും വലിയ തട്ടിപ്പുസംഘത്തിന്റെ ഒരു കണ്ണി മാത്രമാണ് ഇയാളെന്നും സംശയിക്കുന്നതായും പൊലിസ് വ്യക്തമാക്കി. ഇയാള്‍ ക്കെതിരെ മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉണ്ടോയെന്നതും മറ്റ് അന്വേഷണ ഏജ ന്‍സികള്‍ മുഖാന്തിരവും അന്വേഷിക്കുന്നുണ്ട്. എസ്.ഐ. വിവേക് നാരായണന്‍, എസ്.ഐ. നൈറ്റ്, എസ്.ഐ. സുജികുമാര്‍, സി.പി.ഒമാരായ രാമദാസ്, സുഭാഷ്, ഹരീഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.