അഗളി : അട്ടപ്പാടിയില്‍ എക്‌സൈസും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധ നയില്‍ മലയിടുക്കില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണ് സംഭവം.പാടവയല്‍ മേലേ ഭൂതയാറിനും പഴയൂരിനുമിടയില്‍ രണ്ടരകിലോമീറ്റര്‍ മാറിയുള്ള മലയിടുക്കിലാണ് കഞ്ചാവ് ഒമ്പത് തടങ്ങളിലായി 71 കഞ്ചാവുചെടികള്‍ കണ്ടെത്തി യത്. സാമ്പിള്‍ ശേഖരിച്ചശേഷം ബാക്കി ചെടികള്‍ സ്ഥലത്ത് തന്നെ നശിപ്പിച്ചതായി എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു. അഗളി എക്‌സൈ സ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു പരിശോ ധന. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് നന്ദകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഇ. പ്രമോദ്, ചന്ദ്രന്‍, രജീഷ്, സുധീഷ് കുമാര്‍, നിഥുന്‍, അനൂപ് എന്നിവരും പുതൂര്‍ റെ യ്ഞ്ച് ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍ മണികണ്ഠന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ കനകരാജ്, വിജയ എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!