മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ് കോ – ഓപ്പ് ക്രെഡിറ്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബഹുജന മാസ്‌ക് വിതരണം നടന്നു. മണ്ണാര്‍ക്കാട് നടന്ന ലളിതമായ ചടങ്ങ് സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷന്‍ ടിആര്‍ സെബാസ്റ്റ്യന്‍, എം.ഉണ്ണീന്‍ എന്നിവര്‍ ചുമട്ട്‌തൊഴിലാളികള്‍ക്ക് മാസ്‌ക് വിതരണം നടത്തി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖയും മാസ്‌ക് എങ്ങനെ ഉപയോഗിക്കണം എന്ന് വിശദമാക്കുന്ന ലഘു ലേഖകള്‍ വിതരണം ചെയ്തു. മുവ്വായിരത്തോളം മാസ്‌കു കളാണ് നിര്‍മിച്ചിരുക്കുന്നത്. കൈതച്ചിറയിലെ ബഷീര്‍, വടക്കുമണ്ണം സുലൈമാന്‍, നഗരസഭ കൗണ്‍സിലര്‍ പാര്‍വതി, പൊന്തിയമ്പുറം കുടുംബശ്രീ യൂണിറ്റ് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. സൊസൈറ്റി പ്രസിഡന്റ് ഭക്തഗിരീഷ് അധ്യക്ഷത വഹിച്ചു. റഷീദ് സ്വാഗതവും സൊസൈറ്റി വൈസ് പ്രസിഡന്റ് ങഏ ജിജു നന്ദിയും പറഞ്ഞു