പാലക്കാട് : കേരള വനിത കമ്മീഷന് അംഗം വി.ആര്.മഹിളാമണിയുടെ അധ്യ ക്ഷതയില്‍ ജില്ലാതല അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ആകെ 36 കേസുകള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതിയില്‍ കൗണ്‍സലിങ് നിര്‍ദേശിച്ചു. പുതുതായി മൂന്ന് പരാതികള്‍ അദാലത്തില്‍ പരഗണിച്ചു. 25 കേസുകള്‍ അടുത്ത അദാലത്തില്‍ പരഗണിക്കും. വനിത കമ്മീഷന് അംഗത്തിന് പുറമെ അഡ്വ. ഷീബ, കൗണ്‍സിലര്‍ ഡിമ്പിള്‍, വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.