മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡിന്റെ നവീകരണപ്രവൃ ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പഴയ ചെക്ക്പോസ്റ്റ് ജങ്ഷനിലെ വീതി കുറ വിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി. തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്‍ പില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതുകാരണം പൊ ടിശല്യം രൂക്ഷമാണെന്നും പരിസരവാസികളും യാത്രികരും പൊടിശ്വസിച്ച് രോഗിക ളാകുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി. മനുവിന്റെ മുറിയിലെത്തി നേതാക്കള്‍ ചര്‍ച്ച നടത്തി. ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ പരിഹാര നടപടികള്‍ക്ക് ശ്രമിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പി.ഡബ്ല്യു.ഡി. ഓഫിസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്ന് നേതാ ക്കള്‍ പറഞ്ഞു. റോഡ് നിര്‍മാണം കേരള റോഡ് ഫണ്ട് ബോര്‍ഡാ (കെ.ആര്‍.എഫ്.ബി.) ണ് ഏറ്റെടുത്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും അധികൃതര്‍ അറി യിച്ചു. വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പറഞ്ഞു. പിന്നീട് നേതാക്കള്‍ കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എന്‍ജിനീയറുമായി ഫോണിലൂടെ ബന്ധ പ്പെട്ടപ്പോള്‍ റോഡ് പരിശോധന നടത്താന്‍ വ്യാഴാഴ്ച എത്താമെന്നുള്ള മറുപടി ലഭിച്ചതാ യി നേതാക്കള്‍ പറഞ്ഞു. തെങ്കര മണ്ഡലം പ്രസിഡന്റ് കെ.ശിവദാസന്‍ അധ്യക്ഷനായി. നേതാക്കളായ വി.വി ഷൗക്കത്തലി, കുരിക്കള്‍ സെയ്ത്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണികണ്ഠന്‍ വടശ്ശേരി ,നൗഷാദ് ചേലഞ്ചേരി, കൊളമ്പന്‍ ജലീല്‍,റസാക്ക് മംഗലത്ത്, എം.അജേഷ്, പൊതിയില്‍ മുഹമ്മദ് ഹനീഫ, പുളിയത്ത് മണികണ്ഠന്‍, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!