മണ്ണാര്‍ക്കാട് : കാടും സുന്ദരമായ ഡാമും കാഴ്ചകളുടെ പറുദീസയൊരുക്കുന്ന ശിരുവാണി യില്‍ ഇക്കോടൂറിസം പുനരാരംഭിക്കാനുള്ള നടപടികളുമായി വനംവകുപ്പ്. ഇതിനായി ഒരു കോടിരൂപയുടെ പ്രപ്പോസല്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് ഇക്കോടൂറിസം തുടങ്ങാനാണ് തീരുമാനം.
താമസമടക്കമുള്ള വ്യത്യസ്ത വിനോദസഞ്ചാര പാക്കേജുകള്‍ ശുപാര്‍ശയിലുണ്ട്. സായിപ്പ് നിര്‍മിച്ച പട്യാര്‍ ബംഗ്ലാവ്, ശിരുവാണി ഡാം സന്ദര്‍ശനം, കൂടാതെ കേരളാമേടിലേക്ക് കാടിനുള്ളിലൂടെ ട്രക്കിംങ് പണം നല്‍കിയുള്ള പ്രകൃതി പഠന ക്യാംപുകള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി പഠനക്യാംപൊരുക്കുന്നതിലൂടെ ശിരുവാണി യില്‍ രാത്രിതാമസവും സാധ്യമാകും. ശിങ്കപ്പാറ വനംസ്റ്റേഷന്റെ പഴയ കെട്ടിടങ്ങള്‍ താ മസസൗകര്യത്തിനായി നവീകരിക്കും. ആണ്‍കുട്ടികള്‍ക്കം പെണ്‍കുട്ടികള്‍ക്കും വെ വ്വേറെ ബ്ലോക്കുകളായിരിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, രണ്ട് വാഹനം, ഇക്കോഷോപ്പ്, അടുക്കള നവീകരണം, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയെല്ലാമാണ് ഒരു കോടിയുടെ പ്രൊപ്പോസലിലുള്ളത്.
2012ലാണ് ശിരുവാണിയില്‍ ഇക്കോടൂറിസം ആരംഭിച്ചത്. എന്നാല്‍ 2018ലെ പ്രളയത്തില്‍ ശിരുവാണിയിലേക്കുള്ള ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി റോഡ് തകര്‍ന്നതോടെ വിനോദസഞ്ചാരം നിര്‍ത്തിവെച്ചു. എസ് വളവിലാണ് റോഡ് തകര്‍ന്നത്. ഇത് പിന്നീട് ജലസേചനവകുപ്പ് താത്കാലികമായി നന്നാക്കുകയായിരുന്നു. കാടഴകിന്റെ അത്ഭുത ലോകമായ ശിരുവാണി സഞ്ചാരികളെത്താന്‍ കൊതിക്കുന്ന ഇടമാണ്. തമിഴ്നാടിന് കുടിവെള്ളം നല്‍കുന്നതും സഞ്ചാരികള്‍ക്ക് നല്ല കാഴ്ച സമ്മാനിക്കുന്നതുമായ ഡാമും പ്രശസ്തമായ പട്യാര്‍ ബംഗ്ലാവും വന്യജീവികളും പുല്ലുനിറഞ്ഞ കേരളാമേടും കോടമ ഞ്ഞും തണുത്തകാറ്റുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നഘടകങ്ങള്‍.
നേരത്തെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നത്. ശിങ്കപ്പാറ ചെക്പോസ്റ്റിന് സമീപം വരെയായിരുന്നു വിനോദ സഞ്ചാരികളുടെ വാഹന ങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ഇവിടെ നിന്ന് വനംവകുപ്പിന്റെ വാഹനത്തിലാണ് ശിരുവാണിയിലേക്ക് സഞ്ചാരികളെ എത്തിച്ചിരുന്നത്. വാഹനവാടക, സന്ദര്‍ശക ഫീസ്, ഗൈഡ് ഫീസ് എന്നിവയെല്ലാം ഈടാക്കിയായിരുന്നു പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നിലവില്‍ പട്യാര്‍ ബംഗ്ലാവില്‍ താമസിക്കാന്‍ സൗകര്യമുണ്ട്. ഇതിന് മുന്‍കൂ ട്ടി ബുക്ക് ചെയ്യണം. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ഇടക്കുറുശ്ശി ശിരുവാ ണി ജംഗ്ഷന്‍ വഴിയും കൂടാതെ കാഞ്ഞിരപ്പുഴ അണക്കെട്ട് റോഡ് വഴി പാലക്കയത്ത് എത്തിയുമാണ് ശിരുവാണിയിലേക്ക് കടക്കാനാവുക. 18 കിലോമീറ്ററാണ് ഇവിടെ നിന്നു ള്ള ദൂരം.