അലനല്ലൂര്‍: അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് കമ്മിറ്റി നടത്തിയ വടംവലി മത്സരം ആ വേശമായി. പാലക്കാട്, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

ഒന്നാം സമ്മാനം ട്രോഫിയും 3333 ക്യാഷ് പ്രൈസും ജനശക്തി വടശ്ശേരിപ്പു റം കരസ്ഥമാക്കി. രണ്ടാം സമ്മാനം ട്രോഫിയും 2222 രൂപ ക്യാഷ് പ്രൈസും വണ്ടൂരിലെ പാസ്‌ക് മണ്ണായിക്കുളവും, മൂന്നാം സമ്മാനം ട്രോഫിയും 1111 രൂപ ക്യാഷ് പ്രൈസും ടൗണ്‍ ടീം കാരയും നാലാം സമ്മാനം 555 രൂപ ക്യാഷ് പ്രൈസും എം.എഫ്.സി പാണ്ടിക്ക ടവും നേടി. ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ നവാസ് തിരുവി ഴാംകുന്ന്, ഷാഫി മുണ്ടക്കുന്ന്, ഷരീഫ് പാണ്ടിക്കടവ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. കോ ര്‍ഡിനേറ്റര്‍ എസ്.ബി സലീം, യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍, സെക്രട്ടറി കളത്തില്‍ നാസര്‍, സി.എ നാസര്‍, വിഷ്ണു അലനല്ലൂര്‍, ഷെരീഫ് സനലിയാര്‍, സാബിക് സിറ്റി, റിഷാദ് റൗഹ, ജംഷാദ് വൈറസ്, സലീം ബ്രദേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍ കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!