അലനല്ലൂര്‍ : സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു. ടൗണില്‍ മൗനജാഥയും യോഗവും നടത്തി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗം കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ടോമി തോമസ് അധ്യക്ഷനായി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. വേണുഗോപാലന്‍, റഷീദ് ആലായന്‍, കെ. രവികുമാര്‍, പി.മുസ്തഫ, കാസിം ആലായന്‍, ഹംസ കള്ളിവളപ്പില്‍, പി.അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.