അലനല്ലൂര്‍ : വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അലനല്ലൂര്‍ പഞ്ചായത്തിലും തുടങ്ങി. കുടുംബശ്രീ സംരഭകര്‍ ഉത്‌പാദിപ്പിക്കുന്ന ഗുണമേന്‍മയുള്ള ഉത്‌പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. ഹോം ഷോപ്പ് മാനേജ്‌മെന്റ് അംഗം രജിത പദ്ധതിവിശദീകരണം നടത്തി. ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബക്കര്‍ മേലേക്കളത്തില്‍, കെ.റംലത്ത്, എം.ജിഷ, പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍, ബഷീര്‍, ദിവ്യ, അജിത, അക്‌ബറലി, വിജയലക്ഷ്‌മി, അനിത, അലിമഠത്തൊടി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രതിക, എ.എസ് രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.