അലനല്ലൂര്‍ പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാരോ പിച്ച് പഞ്ചായത്തിലെ എല്‍.ഡി.എഫ്. അംഗങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നില്‍പ്പ് സമരവും നടത്തി. തെരുവ് വിളക്ക്, ലൈഫ് പദ്ധതി, മലിന്യ സംസ്‌കരണം എന്നിവയില്‍ പഞ്ചായത്ത് അനാസ്ഥ തുടരുന്ന പക്ഷം ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി സമരം നടത്തുമെന്നും അംഗ ങ്ങള്‍ പറഞ്ഞു. വാര്‍ഡ് അംഗം പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മറ്റു അംഗങ്ങളായ പി. രഞ്ജിത്, പി.എം മധു മാസ്റ്റര്‍, പി. ഷമീര്‍ ബാബു, പി. അക്ബര്‍ അലി, നൈസി ബെന്നി, എ. അനില്‍കുമാര്‍, വിജയലക്ഷ്മി, അശ്വതി, ദിവ്യ എന്നിവര്‍ സംസാരിച്ചു.