പാലക്കാട് : മഴക്കാലത്തിനുശേഷം ഓണത്തോടനുബന്ധിച്ച് കവറക്കുന്ന് ബംഗ്ലാവ് സന്ദ ര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന പാലക്കാട് വനം ഡിവിഷന്‍ ഒലവക്കോട് റേഞ്ച് ധോണി സെക്ഷന്‍ പരിധിയിലാ ണ് കവറക്കുന്ന് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ 1920ല്‍ നിര്‍മാണം ആരംഭി ച്ച് 1925ല്‍ പൂര്‍ത്തീകരിച്ച ബംഗ്ലാവ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ചി ട്ടുണ്ട്. കിടപ്പ് മുറി, സ്വീകരണ മുറി, ഡൈനിങ്ങ് ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗ കര്യങ്ങളുണ്ട്.
പഴമ ചോരാതെയാണ് പ്രൗഡി കൂട്ടിയത്. സൗരോര്‍ജ്ജത്തിലാണ് വൈദ്യുതി ഉപകരണ ങ്ങളുടെ പ്രവര്‍ത്തനം. കവറക്കുന്ന് ബംഗ്ലാവിലെ ഒരു ദിവസത്തെ താമസത്തിന് രണ്ട് പേര്‍ക്ക് 7000 രൂപയുടെ പാക്കേജ് ഉണ്ട്. ആധുനിക രീതിയില്‍ പുതുക്കിയ ബംഗ്ലാവില്‍ ഒരു ദിവസത്തെ താമസവും ഭക്ഷണവും ധോണി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും പാണ്ടന്‍ കല്ല് വ്യൂ പോയന്റിലേക്കുള്ള ട്രെക്കിങ്ങും ഉണ്ട്. രണ്ട് മുറികളാണ് താമസത്തി നായി ഒരുക്കിയിട്ടുള്ളത്. അഡീഷണല്‍ ബെഡിന് പ്രതിദിനം 2000രൂപ അധികം നല്‍ക ണം. ബുക്ക് ചെയുന്നവര്‍ക്ക് സി.ഇ.ഒ എഫ്.ഡി.എ ആന്‍ഡ് ഡി.എഫ്.ഒ പാലക്കാടിന്റെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതുപരിയാരം ബ്രാഞ്ചിലുള്ള 0737073000000182 അക്കൗണ്ട് നമ്പറില്‍ (IFSC :SIBL0000737) തലേ ദിവസം ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ഇ-പെ യ്മെന്റ് നടത്തിയതിനു ശേഷം താമസത്തിനായി എത്താം.
പാണ്ടന്‍കല്ല് വ്യൂ പോയിന്റില്‍ നിന്നുമുള്ള കോടമഞ്ഞിനിടയിലൂടെയുള്ള മലമ്പുഴ ഡാമിന്റെ ദൃശ്യം ഹൃദ്യമാണ്. നഗരത്തില്‍ നിന്നും 15 കി.മീ. മാത്രം അകലെയാണ് സഞ്ചാരികള്‍ക്ക് ഒരുക്കിയിരിക്കുന്ന പുതിയയിടം. ധോണി ഇക്കോ ടൂറിസത്തിന്റെ dhoniecotourism120@gmai.com എന്ന ഇമെയില്‍ വിലാസം അന്വേഷണത്തിനായി ഉപ യോഗിക്കാം. ഇ-പെയ്മെന്റ് മുഖേന മാത്രമേ ബുക്കിങ്ങ് സ്വീകരിക്കൂ. ഫോണ്‍: 8547 602073, 8547602072, 8547602075.