മണ്ണാര്‍ക്കാട്: പ്രതികരണശേഷിയുളള വിദ്യാര്‍ഥികളാണ് ജനാധിപത്യ സമൂഹത്തിന് കരുത്ത് പകരുന്നതെന്നും അവരെ അടിച്ചമര്‍ത്തുന്നത് ആരോഗ്യകരമായ ജനാധിപ ത്യത്തിന് ഭംഗം വരുത്തുമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥി യൂണിയന്റെ മാഗസിന്‍ ‘ചിതലരിക്കുന്ന ഓര്‍ മ്മകള്‍’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിപ്പുമുടക്കല്‍ സമരങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ല. അതില്‍ നഷ്ടം കൂടുതല്‍ സഹിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികളാണ്. ദുരന്തങ്ങളില്‍ അകപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ലോക മലയാളിയുടെ സഹജീവി സ്‌നേഹം വിദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. കഥാകാരന്‍ ഖുദ്‌റത്ത് മുഖ്യാതിഥിയായിരുന്നു. ഡോ.ടി.കെ.ജലീല്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ഫസ ലു റഹ്മാന്‍ സ്റ്റുഡന്റ്‌സ് എഡിറ്റര്‍ എം. ഷുഹൈബലി, സ്റ്റാഫ് അഡൈ്വസര്‍ പ്രൊഫ.പി. സിറാജുദ്ദീന്‍, പ്രൊഫ.പി.എം.സലാഹുദ്ദീന്‍ പി.ടി.വാജിദലി, സ്റ്റാഫ് എഡിറ്റര്‍ ഡോ.പി. ജുനൈസ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് നവാഫ് തുടങ്ങിയവര്‍ സംസാരിച്ചു.