അലനല്ലൂര്‍ : പാലിയേറ്റിവ് കെയറിന് കീഴിലുള്ള രോഗികള്‍ക്ക് ഉപയോഗിക്കാന്‍ വാക്ക റുകള്‍ വാങ്ങിനല്‍കി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കള്‍ മാതൃകയായി.സ്‌കൂളിലെ 2017-18 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ഥികളാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ നേരിട്ടെത്തി വാക്കറുകള്‍ കൈമാറിയത്. പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാ ട്ടുകര, ട്രഷറര്‍ ഗഫൂര്‍ ചാലിയന്‍ എന്നിവര്‍ ഏറ്റുവാങ്ങി. പൂര്‍വവിദ്യാര്‍ഥി പ്രതിനിധിക ളായ ബിന്‍ഷാദ് വെള്ളേങ്ങര, കെ.അന്‍ഷിദ്, നിയാസ് വട്ടേത്തൊടി, എം. സാബിബ്, എം.റിഷാല്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!