തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാം പുകള്‍ തുടങ്ങി. നാഷ്ണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്എന്നി വയുടെ സഹകരണത്തോടെയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. വയോജനങ്ങള്‍ ക്കായുള്ള യോഗ പരിശീലനവും ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ആയുര്‍വ്വേദ ആശുപ ത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി പി സുബൈര്‍ അധ്യക്ഷനായി. അണ്ണാന്‍തൊടി സി എച്ച് ഹാളില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാംപും തുടര്‍ന്ന് നടക്കും. ക്യാംപിലെത്തുന്നവര്‍ക്ക് തുടര്‍ ചികിത്സ മുറിയംകണ്ണി ആയുര്‍വ്വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നല്‍കും. ഗ്രാമ പഞ്ചായ ത്തംഗങ്ങളായ എ കെ വിനോദ്, പി രാധാകൃ ഷ്ണന്‍, പി.എം ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. മുറിയംകണ്ണി ആയുര്‍വ്വേദ ഡിസ്പന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിനേശന്‍, ഡോ സിറാജ, ഡോ ഐശ്വര്യ തുടങ്ങി യവര്‍ നേതൃത്വം നല്‍കി. ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.