മണ്ണാര്‍ക്കാട് : പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയ ന്തര പരിഹാരം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവ ശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉടന്‍ പുനര്‍നിര്‍ണയിച്ച് കര്‍ഷകര്‍ക്ക് നികു തിയടയ്ക്കാനും വസ്തുക്കള്‍ ക്രയവിക്രയം നടത്താനുമുള്ള അവസരം സാധ്യമാക്കണമെ ന്നും യോഗം ഉന്നയിച്ചു. ഡി.സി.സി. സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെ യ്തു. കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി പി.ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍്ഗ്ര സ് പ്രസിഡന്റ് അസീസ് ഭീമനാട്, കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.സി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ഡി.സി.സി. മെമ്പര്‍മാരായ കെ.ബാലകൃഷ്ണന്‍, മറ്റ് നേതാക്കളായ അന്‍വര്‍ ആമ്പാടത്ത്, പി.മുരളീധ രന്‍, ഉമ്മര്‍ മനച്ചിത്തൊടി, വേണുഗോപാലന്‍, ഹരിദാസ് ആറ്റക്കര, പ്രേമന്‍ മാസ്റ്റര്‍, സക്കീര്‍ തയ്യില്‍, ഇ.ശശിധരന്‍, ശിഹാബ് കുന്നത്ത്, ഗിരീഷ് ഗുപ്ത, എ.അസൈനാര്‍, വി.സുകുമാരന്‍, എ.ശിവദാസന്‍, പി.കൃഷ്ണപ്രസാദ്, എ.വി മത്തായി, സുരേഷ് തെങ്കര തുടങ്ങിയവര്‍ സംസാരിച്ചു.