അലനല്ലൂര്‍ : വിലക്കുറവോടെ സാധനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ ഓണവിപണി യ്ക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോട്ടപ്പള്ളയിലെ നീതിസ്‌റ്റോറില്‍ തുടക്കമായി. ഓണസമയത്തെ വിലക്കയറ്റത്തെ ഒരുപരിധിവരെ നിയന്ത്രിക്കാനും ഓണ ത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന വിപണി ഇടപെടലി ന്റെയും ഭാഗമായാണ് സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാ ക്കുന്നത്. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് വി. അബ്ദുള്ള മാസ്റ്റര്‍, ഡയറ ക്ടര്‍മാരായ ശ്രീധരന്‍, വി.ടി ഉസ്മാന്‍, ടി. രാജാകൃഷ്ണന്‍, സൈദ്, ശ്രീജ, ബിന്ദു, ജീവനക്കാ രായ എം.ജയകൃഷ്ണന്‍, പി.നജീബ്, കെ.സേതുമാധവന്‍, യാസീന്‍, വ്യാപാരി വി.സി കുഞ്ഞാപ്പ തുടങ്ങിയവരും മറ്റ് സഹകാരികളും നാട്ടുകാരും പങ്കെടുത്തു.