അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രാജു കുമാറിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പെരിമ്പടാരി ബ്രാഞ്ച് കമ്മിറ്റി അനുസ്മ രണയോഗം സംഘടിപ്പിച്ചു. പെരിമ്പടാരിയില്‍ നടന്ന യോഗം പാര്‍ട്ടി നേതാവ് കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി അധ്യക്ഷനായി. മണികണ്ഠന്‍ പതാക ഉയര്‍ത്തി. അനുസ്മരണത്തിന്റെ ഭാഗമായി പെരിമ്പടാരി പ്രദേശത്തെ പൊതുജനങ്ങ ള്‍ക്കാകെ വീടുകളിലെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന മേശ, കസേ ര, ടാര്‍പായ, ആരോഗ്യസേവന ഉപകരണങ്ങള്‍ എന്നിവ നാടിന് സമര്‍പ്പിച്ചു. നേതാക്കളാ യ പി.മുസ്തഫ, വി.അബ്ദുള്‍ സലീം, ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, പി. ഭാസ്‌കരന്‍, അബ്ദുള്‍ കരീം, എന്‍. അനു എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അജയകുമാര്‍ സ്വാഗതവും പി. അനീഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!