മണ്ണാര്‍ക്കാട്: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്‌ലിംങ്ങള്‍ക്ക് നഷ്ടപ്പെടുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വര ണമെന്നും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍ കുട്ടി മൗലവി.. എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ കെ.എന്‍.എം എടത്തനാട്ടു കര സൗത്ത് മണ്ഡലം മുന്നേറ്റം പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് മണ്ഡലം പ്രസിഡന്റ് പി. കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. മുഹമ്മദാലി അന്‍സാരി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് എം.എം ഇക്ബാല്‍, എം. മുഹമ്മദലി മിഷ്‌കാത്തി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പി ച്ചു. മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹ്മാന്‍ മൗലവി, ട്രഷറര്‍ വി.മുഹമ്മദ് മൗലവി, വി. ഷൗക്കത്തലി അന്‍സാരി, കെ. സക്കീര്‍ ഹുസൈന്‍ അന്‍സാരി, പി.ആഷിക് സലാഹി, പി.മഹറൂഫ് സലാഹി എന്നിവര്‍ സംസാരിച്ചു.