മണ്ണാര്‍ക്കാട് : ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തി വെപ്പ്, വിലക്കയറ്റം തുടങ്ങിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ രൂപീക രിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് താലൂക്കില്‍ പരിശോധന തുടങ്ങി. പലചരക്ക്, പഴം പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത തും ലൈസന്‍സ് ഇല്ലാത്തതുമുള്‍പ്പടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസര്‍ സി. പത്മിനി, ഡെപ്യുട്ടി തഹസില്‍ദാര്‍ സി. വിനോദ്, ലീഗ ല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ പി. മോഹന്‍ദാസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ എം. ബര്‍ഷാ ന, പൊലിസ് ഓഫിസര്‍ ഭാസ്‌കരദാസ് എന്നിവര്‍ക്കാണ് സ്‌ക്വാഡിന്റെ ചുമതല. ക്രമ ക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പരിശോ ധനകള്‍ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.