മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല നടത്തി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി ആമുഖ പ്രഭാഷണവും വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തിനില്‍ പദ്ധതി വിശദീ കരണവും നടത്തി. സെക്രട്ടറി എസ്. ബിന്ദു, അസി.സെക്രട്ടറി വി.യു അബ്ദു സമീം , തയ്യില്‍ കുഞ്ഞീതു മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ് കുമാര്‍, ഐ. ആര്‍.ടി. സി കോഓഡിനേറ്റര്‍ കെ.രൂപിക സംസാരിച്ചു. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, വകുപ്പ് തലമോധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.