മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങി. നഗര സഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് ഇതിനായി വകയി രുത്തിയിരിക്കുന്നത്. സേവനത്തിനായി ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും നിയമി ച്ചിട്ടുണ്ട്. നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയായിരുന്നു സാധാര ണ സമയം. പിന്നീടെത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിച്ചു വരുന്നത്. സായാഹ്ന ഒ.പി തുടങ്ങിയതോടെ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയും ഡോക്ടറുടെ സേവനവും മരുന്നുകളും ലഭിക്കും. താലൂക്ക് ആശുപത്രി കൂടാതെ നഗരസഭയിലെ രണ്ട് വെല്‍നെസ്സ് സെന്ററിലും ജനങ്ങ ള്‍ക്കു മുഴുവന്‍ സമയവും സൗജന്യ ചികിത്സ ലഭിക്കും. സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.ഷഫീക്ക് റഹ്മാന്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മാസിതാ സത്താര്‍, വത്സലകുമാരി, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാര്‍, താലൂക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ഹോസ്പിറ്റല്‍ സൂപ്രണ്ട് പി.സീമാമു നന്ദിയും പറഞ്ഞു.