അലനല്ലൂര്‍ : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപ കരണങ്ങളും പഠന സഹായികളും സമാഹരിച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) യൂണിറ്റ്. തെളിമ എന്‍.എസ്.എസ് പ്രൊജക്റ്റിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ സമാഹാരിച്ചത്. പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ ഏറ്റു വാങ്ങി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.പ്രീതാ നായര്‍ അധ്യക്ഷയായി. എന്‍.എസ്.എസ് ലീഡര്‍മാരായ പി.കീര്‍ത്തന, അല്‍താഫ് റസല്‍, മുഹമ്മദ് സാബിത്, ടി.ഹന എന്നിവര്‍ നേതൃത്വം നല്‍കി. മുഴുവന്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പ്രവര്‍ത്തനത്തില്‍ പങ്കാളികളാ യി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!