പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവി ന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തി. പാല്,പഴവര്‍ഗങ്ങള്‍, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ കൂടിയാ ണ് പരിശോധിച്ചത്. മൂന്ന് സ്‌ക്വാഡുകളായി വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. വാഹനങ്ങള്‍ പരിശോധന നടത്തി സാംപിളു കള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധന ആവശൃമായ സാമ്പിളുക ള്‍ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബില്‍ അയച്ചു. ഭക്ഷ്യസുരക്ഷാ ജോയിന്‍ കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ അജി, അസിസ്റ്റന്റ് കമ്മീഷണ ര്‍മാരായ സക്കീര്‍ ഹുസൈന്‍, ഷണ്മുഖന്‍,ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ നയനലക്ഷ്മി, ഹാസില ജീവനക്കാരായ ഹേമ, ജോബിന്‍ തമ്പി എന്നിവരും പങ്കെടുത്തു. ലാബില്‍ നിന്ന് റിപ്പോര്‍ട്ട് വരുന്നതിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഓണ ത്തോട് അനുബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണ് എന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ അറിയിച്ചു.