എടത്തനാട്ടുകര : പരമ്പരാഗത വോട്ടിംഗ് സങ്കൽപ്പങ്ങളെ മാറ്റി മറിച്ച് എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ നടന്ന ഹൈടെക്ക് പാർലമന്റ് തെരഞ്ഞെടുപ്പ് വിദ്യാ ർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം പകർന്നു നൽകി അവരെ ഉത്തമ പൗരൻമാരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഉബുണ്ടു സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് നടത്തിയത്.
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ലിറ്റിൽ കൈറ്റ്സിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെ 7 ബൂത്തുക ളിലായി 1700 ഓളം വിദ്യാർത്ഥികൾ വോട്ടാവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമ നിർദ്ദേശക പത്രിക സ്വീകരണം, സ്ഥാനാർത്ഥികളുടെ മീറ്റ് ഇൻ കാന്റിഡേറ്റ്സ് പ്രോഗ്രാം, പ്രചാരണം എന്നിവയും സംഘടിപ്പിച്ചു.
പൂർണ്ണമായും വിദ്യാർത്ഥികൾ നേതൃത്വം നൽകി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ കൾ പ്രധാനാധ്യാപകൻ പി. റഹ് മത്ത് ഉൽഘാടനം ചെയ്തു. പാരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വിദ്യാർഥികൾ ക്ലാസ് ലീഡർ മാരെ തെരഞ്ഞെടുത്തു.
വോട്ടെടുപ്പിന്റെ ഭാഗമായി പേരു വിളിച്ച് രജിസ്റ്ററിൽ ഒപ്പു വെക്കൽ, വിരലിൽ മഷിപുരട്ടൽ, രഹസ്യമായി വോട്ട് ചെയ്യൽ, സ്ഥാനാർത്ഥികളുടെ സാനിധ്യത്തിൽ വെച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിജയികളെ തെരഞ്ഞെടുക്കൽ എന്നിവയും നടന്നു.
വിദ്യാർത്ഥികളുടെ കഴിവുകളെ അടിസ്ഥാനമാക്കി നടത്തിയ തെരഞ്ഞെടിപ്പിൽ
ഫൈഹ ഫിറോസ് സ്കൂൾ ലീഡറായും പി.എസ്. റാഷിദ് ഡെപ്യൂട്ടി ലീഡറായും തെര ഞ്ഞെടുത്തു. വിവിധ വകുപ്പ് മന്ത്രിമാരായി അഷ്ഫാഖ്, റിയ റഹ്മാൻ, ഒ.പി. ആദിൽ അബ്ദു, വി.പി. അമാൻ ഹംസ എന്നിവരെയും തെരഞ്ഞെടുത്തു. പ്രവർത്തങ്ങൾക്ക് സോഷ്യൽ സയൻസ് അധ്യാപകരായ കെ.ടി. സിദ്ധീഖ്, ടി.ബി. ഷൈജു അധ്യാപകരായ മുനീറ ബീഗം, സി. നഫീസ, വി.പി. അബൂബക്കർ, ജിജേഷ്, സി.ജി. വിമൽ, സുനീഷ്, അജേഷ്, സി. ബഷീർ പി. അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.