വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായികമേളയില്‍ നിരവധി താരങ്ങള്‍ മാറ്റുരച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം മുഹമ്മദ് പാറ ക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്. ശാലിനി, ഹെഡ്മാസ്റ്റര്‍ കെ.എ. അബ്ദുമനാഫ്, എന്‍.ഗോപകുമാര്‍, പി.ടി.എ അംഗം ഹംസ സാഹിബ്, രാധാകൃഷ്ണന്‍.ടി, വിപിന്‍ സി. ജി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സക്രട്ടറി മുഹമ്മദ് അസ്ലം കെ.പി കായികമേള പ്രതിജ്ഞക്ക് നേതൃത്വം നല്‍കികായികാധ്യാപക ന്‍ എന്‍.ഗോപകുമാര്‍, ടി.ഷൗക്കത്ത്, മനോജ് കെ.എസ് , സീനിയര്‍ അസിസ്റ്റന്റ് സുമയ്യ ടീച്ചര്‍, മണികണ്ഠന്‍ മാസ്റ്റര്‍, ഒ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറു കണക്കിന് പ്രതിഭകള്‍ കായി കമേളയില്‍ മാറ്റുരക്കും. ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ എന്നീ ഹൗസുകളിലായിട്ടാണ് മത്സ രങ്ങള്‍ നടക്കുന്നത്. ഓരോ വ്യക്തിഗത ഇനങ്ങളിലെ വിജയികള്‍ക്കും, ഓരോ വിഭാഗ ത്തിലെയും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും പ്രത്യേകം മെഡലുകളും ട്രോഫികളും ഏര്‍പ്പാടാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!