വെട്ടത്തൂര്‍ : വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനായി വിവിധ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കുകയും, വിദ്യാലയത്തിനകത്തും പുറത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്ത വെട്ടത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന് വെട്ടത്തൂര്‍ കൃഷിഭവനിന്റെ മികച്ച വിദ്യാലയ പുരസ്‌കാരം ലഭിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിനു കീഴില്‍ സ്‌കൂള്‍ കോമ്പൗ ണ്ടിന് അകത്തും പാതയോരങ്ങളിലും തരിശായി കിടന്നിരുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ ത്ഥികള്‍ പച്ചക്കറി കൃഷിയിറക്കുകയുണ്ടായി. വെട്ടത്തൂര്‍ പഞ്ചായത്തിലെ മികച്ച കുട്ടി കര്‍ഷകനായി വെട്ടത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് റാസിന്‍ . പി തെരഞ്ഞെടുക്കപ്പെട്ടത് സ്‌കൂളിന് ഇരട്ടിമധുരമായി. കാര്‍ഷിക രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് പുരസ്‌ കാരം ലഭിച്ചയത്.കര്‍ഷക ദിനത്തോടനുബന്ധിച്ച് വെട്ടത്തൂര്‍ പഞ്ചായത്ത് കോണ്‍ഫറ ന്‍സ് ഹാളില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയി ല്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകരെയും എംഎല്‍എ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം മുസ്തഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉസ്മാന്‍ മാസ്റ്റര്‍, വെട്ടത്തൂര്‍ കൃഷി ഓഫീസര്‍ മുഫീദ, കൃഷി അസിസ്റ്റന്റ് ഫസീല.എം എന്നിവര്‍ സംസാരിച്ചു.എന്‍എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് അസ്ലം.കെ.പി, ലിഖിത സുരേഷ്, മുഹമ്മദ് റിജാസ്.കെ, ഫാത്തിമത്ത് ശര്‍മിനാസ്.എം, മുഹമ്മദ് മിന്‍ഹാജ്.ടി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!