മണ്ണാര്‍ക്കാട് : മുതിര്‍ന്ന സിപിഎം നേതാവും മുന്‍എംഎല്‍എയും കെടിഡിസി ചെയര്‍ മാനുമായ പികെ ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സിപിഎം സം സ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരും. നിലവില്‍ പികെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദന്‍ തിരുവനന്ത പുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തയെ കുറിച്ച് പികെ ശശിയോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരി ച്ചു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. രാജി വെക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്കകത്തെ ശുദ്ധീകണം തുടര്‍ച്ചയായ പ്രക്രിയയാണ്. ഇപ്പോ ള്‍ പികെ ശശിക്കെതിരെ ഒരു നിലപാടും സ്വീകരിച്ചുകഴിഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പികെ ശശിക്കെതിരായ നടപടിയെ കുരിച്ച് താനറിഞ്ഞിട്ടില്ലെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനമുണ്ടായതെന്ന് താനറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content taken from mathrubhumi