ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് പാലക്കാട് നടന്നു
പാലക്കാട് : ഉര്‍ദു ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അതിനുള്ള സൗകര്യമില്ലെന്നും സൗകര്യമൊരുക്കണമെന്നുമുള്ള കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ നിവേദനം തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവായി. പാലക്കാട് കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് നടപടി.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, ശ്രവണ – സംസാര വൈകല്യമുള്ള, വെസ്റ്റ് യാക്കര സ്വദേ ശി ഓടിച്ച ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തി ല്‍ ഇരുകൂട്ടര്‍ക്കും പരിക്ക് പറ്റുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തെങ്കിലും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ഒരാളുടെ പരാതി മാത്രം സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു എന്ന ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും പരാതിയിന്‍മേല്‍ പതിനഞ്ച് ദിവസത്ത ന കം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍ കി. സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പുതുപ്പരിയാരം സ്വദേശി യുടെ പരാതിയില്‍, പരാതിക്കാരന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരാതി തെളിയി ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമിയും ഭവനവും ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കുകയും ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്‌തെങ്കിലും ആനുകൂല്യം ലഭ്യമായില്ലെന്ന പുതുനഗരം സ്വദേശിനിയുടെ പരാതി പരിഗണിച്ച കമ്മീ ഷന്‍ പ്രസ്തുത പദ്ധതി ഇപ്പോള്‍ നിലവിലില്ലായെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ ട്ട് അംഗീകരിക്കുകയും മറ്റേതെങ്കിലും സന്നദ്ധസംഘടനകള്‍ വഴി പരാതിക്കാരിയുടെ പരാതി പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ന്യൂനപക്ഷ പദവി ലഭിക്കാന്‍ അര്‍ഹ തയുണ്ടായിട്ടും എന്‍. ഒ. സി. ലഭിക്കുന്നില്ലായെന്ന പട്ടാമ്പി സെന്റ് പോള്‍ ഇംഗ്ലീഷ് മീഡി യം സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കമ്മീഷന്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറോട് വിശദീകരണം തേടി.കമ്മീഷന്‍ അംഗം എ. സൈഫുദീന്‍ ഹാജി ഹര്‍ജികള്‍ പരിഗണി ച്ചു.കമ്മീഷന്റെ പരിഗണയ്‌ക്കെത്തിയ അഞ്ച് പരാതികളില്‍ ഒരെണ്ണം തീര്‍പ്പാക്കി.