മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയായ ഇരുമ്പകച്ചോല ഭാഗത്ത് മലവെള്ളപ്പാച്ചില്‍. പുഴകരകവിഞ്ഞ് കോസ്‌വേ മുങ്ങി. കമുക് തോട്ടങ്ങളിലുള്‍പ്പെട താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന രയോടെയാണ് പ്രദേശത്ത് മഴതുടങ്ങിയത്. ഇരുമ്പകച്ചോല മലയോരങ്ങളിലും മഴ കന ത്ത് പെയ്തു. തുടര്‍ന്ന് പുഴയിലൂടെ കലങ്ങിമറിഞ്ഞ വെള്ളം വലിയ കുത്തൊഴുക്ക് സൃഷ്ടി ച്ചെത്തുകയായിരുന്നു. ഇത് ആശങ്കയ്ക്കും ഇടയാക്കി. വൈകിട്ട് ആറരയോടെ മഴയ്ക്ക് ശമനം വന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. പാലക്കയം പായ പ്പുല്ല് ഭാഗത്തും സമാനമായരീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കാഞ്ഞിരപ്പുഴ -പാല ക്കയം റോഡില്‍ പാലക്കയം ജംങ്ഷന് സമീപം മണ്ണിടിഞ്ഞ് മരങ്ങള്‍ റോഡിലേക്ക് വീ ണത് ഗതാഗത തടസത്തിനിടയാക്കി. നാട്ടുകാരും വില്ലേജ് ഓഫിസര്‍ അധികൃതരു ടെയും നേതൃത്വത്തില്‍ ഇത് നീക്കം ചെയ്തു. വൃഷ്ടിപ്രദേശത്ത് മഴശക്തമായത് കണ ക്കിലെടുത്ത് ഇന്ന് വൈകിട്ട് ആറുമണിയോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളും 20 സെന്റീമീറ്ററാക്കി ഉയര്‍ത്തി. നാളെ 25 സെന്റീ മീറ്ററില്‍ നിന്നും 50 സെന്റീമീറ്ററായും ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ അഞ്ച് സെന്റീമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തു ക.