മണ്ണാര്‍ക്കാട് : എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച കേ സിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മണ്ണാര്‍ക്കാട് പോലീസാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിക്കിന്റെ മക്കളും ബന്ധുക്കളും പോലിസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു. ഷാഹിനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും പോലീസിന്റെ അന്വേഷണം മന്ദഗ തിയിലാണെന്നും സാദിക്ക് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് സാദിക്കിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാര്‍ക്കാട് വടക്കുംമണ്ണത്തുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് സാദിക് നാട്ടിലെത്തി മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.