അലനല്ലൂര്‍ : കര്‍ഷകദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കി ന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ കണ്ടെത്തി ആദരിച്ചു. മികച്ച കര്‍ഷകന്‍ റൗഫ് പാക്കത്ത്, മികച്ച വനിതാ കര്‍ഷക കളത്തില്‍ സുഹറ, മികച്ച ക്ഷീര കര്‍ഷക തെക്കന്‍ ഷെഹര്‍ബാന്‍ എന്നിവരെ കൂടാതെ പഞ്ചായത്തിലെ 23 വാര്‍ഡുകളി ല്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകരെയുമാണ് ആദരിച്ചത്. സംസ്ഥാന കശുവണ്ടി കോ ര്‍പ്പറേഷന്‍ മെമ്പര്‍ മാത്യു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി തൈക ളുടെ വിതരണം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പാലക്കാട് പി.ഉദയന്‍ നിര്‍വ ഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍ അധ്യക്ഷനായി. പഞ്ചായ ത്ത് അംഗം പി.മുസ്തഫ, ബാങ്ക് ഡയറക്ടര്‍മാരായ കെ.എ സുദര്‍ശനകുമാര്‍, പി.സെയ്ത്, ഷെറീന മുജീബ്, ശ്രീധരന്‍, ശ്രീജ, മുന്‍ ബാങ്ക് പ്രസിഡന്റ് ടി.വി സെബാസ്റ്റ്യന്‍, ജീവന ക്കാരായ എം.ജയകൃഷ്ണന്‍, വി.അബ്ദുള്‍ സലീം, പി.രഞ്ജിത്ത്, രവീന്ദ്രനാഥ്, കെ.ആര്‍ രാധിക, എം.പി സുരേഷ് കര്‍ഷകര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!