മണ്ണാര്‍ക്കാട് : അപകടഭീഷണി നിലനില്‍ക്കുന്ന ആനമൂളി മലയില്‍ റെവന്യുവകുപ്പ് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് താ ലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിന് മുകളില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് മലവിണ്ട് കീറിയത്. വര്‍ഷങ്ങളായി ഈ സ്ഥിതി വിശേഷ മാണ്. എന്നില്‍ ഇതുവരെ ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതി ന്റേയോ മറ്റോ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി വീടുകള്‍ മലയ്ക്ക് താഴെ യുണ്ട്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കാന്‍ ശ്രമിക്കണം. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ ഇവിടെ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെ ന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അപകടാവസ്ഥ സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്ന് തഹസിദാര്‍ കെ.രേവ താലൂക്ക് വികസന സമിതി അംഗം പി.ആര്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നൊട്ടമല പച്ചക്കാട് ഗ്രാമം ഭാഗത്ത് കുന്നില്‍ വഴിവെട്ടിയതിലും നടപടി സ്വീകരിക്കണം. ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്. വിഷയത്തില്‍ റെവന്യു വകുപ്പ് ഇടപെട്ടിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യമാണ്. വിവിധ വില്ലേജുകളില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ മണ്ണ് നിക്ഷേപിച്ചത് അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തിട്ടും വീണ്ടും തെങ്ങിന്‍തൈ വെച്ചുപിടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പുന:പരിശോധിക്കണമെന്നും എം.ഉണ്ണീന്‍ ആവശ്യപ്പെട്ടു. ദേശീയപാതയോരത്ത് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് മുന്നിലായി നിര്‍മാണം നടക്കുന്ന സ്ഥലം ഡാറ്റാബാ ങ്കില്‍ ഉള്‍പ്പെട്ടതല്ലെന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട്. ഇതും പുന:പരിശോധി ക്കണം. ആറുമാസമായി ഭൂരേഖാ തഹസില്‍ദാര്‍ ഇല്ലാത്തതാണ് ഇത്തരം കാര്യങ്ങളില്‍ നടപടികള്‍വൈകുന്നത്. ഭൂരേഖ തഹസില്‍ദാറുടെ നിയമനടപടികളായി വരുന്നുണ്ടെ ന്നും തഹസില്‍ദാര്‍ അറിയിച്ചു. വിഷയങ്ങള്‍ പുന:പരിശോധിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.
വെടിമരുന്ന് സൂക്ഷിക്കുന്ന ക്വാറികളുടെ പട്ടിക തയ്യാറാക്കി യോഗത്തില്‍ സമര്‍പ്പി ക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ബാലന്‍ പൊറ്റശ്ശേരി പറഞ്ഞു. നെല്ലിപ്പുഴ ജംങ്ഷനില്‍ നിന്നും മലിനജലം നെല്ലിപ്പുഴയിലേക്ക് വ്യാപകമായി ഒഴുകിയെത്തുന്നത് തടയനാവശ്യമായ നടപടികള്‍ പിഡബ്ല്യുഡി അധികൃതര്‍ സ്വീകരി ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നേരത്തെ പിഡബ്ല്യുഡി പരിശോധന നടത്തിയെങ്കി ലും മലിനജലത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് സബന്ധിച്ച് ഉന്നത അധി കാരികള്‍ക്ക് കത്ത് നല്‍കാമെന്ന് വകുപ്പ് പ്രതിനിധി അറിയിച്ചു. കുമരംപുത്തൂര്‍ പഞ്ചാ യത്തില്‍ മദ്യവില്‍പനശാല വരുന്നത് സംബന്ധിച്ച് എക്സൈസിന് യാതൊരു റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ ഉടന്‍ നിയമി ക്കണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തില്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, താലൂക്ക് വികസന സമിതി അംഗങ്ങളായ മോന്‍സ് തോമസ്, സദക്കത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.