മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ. എസ്. ഇ.ബി പുതിയസംവിധാനമൊരുക്കുന്നു. 110 കെവി സബ് സ്റ്റേഷന്‍ മുതല്‍ കുന്തിപ്പുഴ വരെയുള്ള ടൗണ്‍മേഖലയില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്നതി നുള്ള നടപടികളായി. എ.ബി.സി. ഉപയോഗിച്ച് പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് മാത്രമായി 11 കെ.വി. ഫീഡര്‍ വലിക്കുന്ന പ്രവൃ ത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധി കൃതര്‍ അറിയിച്ചു.
മൂന്ന് ഫേസുകള്‍ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിള്‍ സംവിധാനമാണിത്. എ.ബി.സിക്കാ യി നിലവിലുള്ള വൈദ്യുതി തൂണുകള്‍ക്ക് പുറമെ പുതിയ തൂണുകളും സ്ഥാപിച്ചാണ് ലൈന്‍വലിക്കല്‍ പ്രവൃത്തികള്‍ നടത്തുക. മൂന്നുകിലോമീറ്റര്‍ നീളുന്ന പ്രവൃത്തിക്ക് 20ദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായാണ് പ്രവൃത്തിയുടെ ക്രമീകരണം. കൂടാതെ ചേലങ്കര, പാറപ്പുറം, നായാടിക്കുന്ന്, ചങ്ങലീരി ഭാഗത്തെ അഞ്ചുകിലോമീറ്ററിലും ശിവന്‍കുന്ന് -മാസപ്പറമ്പ് വഴി കുമരംപുത്തൂരി ലേക്കും മൂന്ന് കിലോമീറ്ററില്‍ കവേര്‍ഡ് കണ്ടക്ടറും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ പ്രവൃത്തികള്‍ അടുത്തമാസമാണ് തുടങ്ങുക. ലൈനുകള്‍ക്ക് മുകളില്‍ മരകൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം പുതിയ സംവിധാനങ്ങള്‍ വഴി ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങളും കുറയ്ക്കാനുമാകു മെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നു.
നഗരത്തിലെ പ്രവൃത്തികളുടെ മുന്നോടിയായി ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍,വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നഗരസഭാചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തില്‍ കെ.എസ്.ഇ.ബി. പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഓണക്കാലമായ സെപ്തംബറില്‍ പ്രവൃത്തികള്‍ ക്രമീകരിക്കണമെന്നും പൊതു സമൂഹത്തെ മുന്‍കൂട്ടി അറിയിച്ചതിനുശേഷം മാത്രമേ പ്രവൃത്തികള്‍ നടത്താവൂ എന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ. ബാല കൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, കൗണ്‍സിലര്‍മാരായ ടി.ആര്‍. സെബാസ്റ്റ്യന്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഷമീര്‍ വേളക്കാടന്‍, പൊതുപ്രവര്‍ത്തകരായ പി.ആര്‍. സുരേഷ്, വ്യാപാ രിപ്രതിനിധികളായ ഫിറോസ് ബാബു, പി. കൃഷ്ണകുമാര്‍, മണ്ണാര്‍ക്കാട് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ മനോജ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.