അലനല്ലൂര്‍: കെട്ടിട ഉടമകളോടുള്ള സര്‍ക്കാരിന്റെ അവഗണനയും ദ്രോഹ നടപടിക ളും അവസാനിപ്പിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ. എ)സംസ്ഥാന പ്രസിഡന്റ് ഡ്വ യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ബി.ഒ.എ അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കുന്ന കെട്ടിട നിര്‍ മാണ രംഗത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് സജ്‌ന സത്താര്‍ മുഖ്യാതിഥിയായി.വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസും നികുതിയും പിന്‍വലിക്കുന്നതിനായി നിയമസഭാ പോരാട്ടം നടത്തിയ സംസ്ഥാന പ്രസിഡന്റിനേ യും അലനല്ലൂരിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരായ ഷൗക്കത്ത് കരിമ്പന്‍, റിഷാദ് മൂസ എന്നിവരെയും യോഗത്തില്‍ ആദരിച്ചു. വയനാട് ദുരിത ബാധിതര്‍ക്കായി സംഘടന സ്വരൂപിക്കുന്ന ഫണ്ടിലേക്ക് അലനല്ലൂര്‍ യൂണിറ്റ് ഒരു ലക്ഷം രൂപയുടെ ചെക്കും ട്രോമാ കെയര്‍ അംഗങ്ങള്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ ഉപയോഗത്തിനുള്ള സ്‌പൈന്‍ ബോര്‍ ഡും ചടങ്ങില്‍ കൈമാറി.
യൂണിറ്റ് സെക്രട്ടറി എം.അബ്ദുല്‍ അസീസ്, അലനല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുല്‍ റഹ്മാന്‍,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി ഡന്റ് മൈക്രോടെക് ബാബു, ബി.ഒ.എ ഭാരവാഹികളായ ചൂരക്കാട്ടില്‍ അരവിന്ദാക്ഷന്‍ ,സിറ്റി യൂസഫ്, ഹസ്സന്‍ പൊന്നേത്ത്, പി. രാധാകൃഷ്ണന്‍ നായര്‍, ടി.കെ കുഞ്ഞലവി, സൗജത്ത് തയ്യില്‍, യു.കെ.സുബൈദ,സി.കെ.സജിമ,ടി.പി.ആദം,സലാം പുളിക്കല്‍,ഉമ്മര്‍ കാപ്പുങ്ങല്‍, ആലായന്‍ മുഹമ്മദലി, എന്‍.പി. ഷംസുദ്ദീന്‍, പടുവില്‍ ഹൈദര്‍, എന്‍.പി ഹംസ, പി.മുഹമ്മദലി,ടി.കെ.മുഹമ്മദലി,ഹമീദ് കൊമ്പത്ത്,അബ്ദുല്‍ മുത്തലിബ് ഒറ്റപ്പാ ലം, പി.രുഗ്മിണി,ഫൈസല്‍ നെച്ചുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.