മണ്ണാര്‍ക്കാട് : യൂണിവേഴ്സല്‍ കോളേജിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ ഥിയ്ക്ക് മര്‍ദനമേറ്റു. മൂന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയും എം.എസ്.എഫ്. യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹഷീറി (21)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സര്‍വകലാശാലയുടെ അറിയിപ്പുകളും മറ്റും വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതിനായി എം.എസ്.എഫ് വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ ചര്‍ച്ചകള്‍ ഗ്രൂപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് അഡ്മിന്‍സ് ഓണ്‍ലി യാക്കിയതായി ഹാഷിര്‍ പറഞ്ഞു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. പി.ജിയ്ക്ക് പുതുതായി പ്രവേശനം നേടിയിട്ടുള്ളവരാണ് രണ്ട് വിദ്യാര്‍ഥികളെന്നും പറയപ്പെടുന്നു. ഇന്ന് രാവിലെ കോളജിലെത്തിയപ്പോള്‍ പാര്‍ക്കിങ്ങില്‍ വെച്ചാണ് മര്‍ദിച്ചതെന്ന് ഹാഷിര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ഹാഷിറിനെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, നഗരസഭസ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീഖ് റഹ്മാന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പെരുമ്പിടി, യൂത്ത് ലീഗ് എം.എസ്.എഫ് നേതാക്കളായ ഷമീര്‍ ബാപ്പു, സ്വാലിഹ്, എം.ടി. ഹക്കീം, ഇര്‍ഷാദ് കൈതച്ചിറ, ഫാസില്‍, ഷമീര്‍ മാസ്റ്റര്‍, ഉബൈദ് മുണ്ടോടന്‍, ടി.കെ.സഫ്‌വാന്‍, മുഹ്‌സിന്‍ ചങ്ങലീരി, സി.എച്ച്. ഹാഷിം, സഫ്‌വാന്‍, ഹബീബ്, സമദ് പൂവ്വക്കോടന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.