കാഞ്ഞിരപ്പുഴ : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യതൊഴിലാളിക ളുടെ സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പും കേരള റിസര്‍വോ യര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ടും ചേര്‍ന്ന് 512 ഹെക്ടര്‍ വിസ്തൃതിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ രണ്ടരലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ് ഇനത്തില്‍പെട്ട പരസ്പരം ആക്രമണകാരികളല്ലാത്ത മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേ പിച്ചത്. കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിദ്ധീക്ക് ചേപ്പോ ടന്‍, മലമ്പുഴ ഫിഷറീസ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് പോത്തന്നൂരാന്‍, അസി.ഡയറക്ടര്‍ ടി.ചന്ദ്രലേഖ, മത്സ്യഭവന്‍ മണ്ണാര്‍ക്കാട് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ സി.ആര്‍.ദേവദാസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ അജേഷ് , ദിനേശ്കുമാര്‍ , കെ.വി സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.