മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ തുക അനുവദിക്കാത്ത സാഹച ര്യത്തിലും കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കു കയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താക്കുറി പ്പില്‍ അറിയിച്ചു.

നെല്ല് സംഭരണത്തിന്റെ കേരളത്തിലെ നിര്‍വഹണ ഏജന്‍സിയായ സപ്ലൈകോയുടെ മുന്‍വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷം മാത്രമെ കേന്ദ്രസര്‍ക്കാര്‍ അന്തിമമായി താങ്ങുവിലയുടെ ക്ലയിം തീര്‍പ്പാക്കുകയുള്ളൂ. സംഭരണവിലയുടെ ഒരു ഘടകമായ വേരിയബിള്‍ കോസ്റ്റിന്റെ 5 ശതമാനം മാത്രം ഇത്തരത്തില്‍ തടഞ്ഞുവ യ്ക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരം ചെയ്യേണ്ടിയിരുന്നത്. കേന്ദ്രം നല്‍കേണ്ട മൊത്തം തുകയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമെ ഈ ഘടകം വരികയുള്ളൂ. കേരളത്തിന് നല്‍കാനുള്ള തുകയില്‍ 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ തടഞ്ഞുവച്ചിരിക്കുന്ന 647 കോടി രൂപയില്‍ 84.12 കോടി രൂപ മാത്രമെ ഈ വിധത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാ ത്തതിനാല്‍ ക്ലയിം അന്തിമമായി തീര്‍പ്പാക്കപ്പെടാത്തതു കാരണം ലഭിക്കാതിരിക്കു ന്നത്. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ട സാമ്പത്തിക വിനിമയങ്ങളി ല്‍ കണക്കുകള്‍ അന്തിമമായി തീര്‍പ്പാക്കാന്‍ കാലതാമസം വരുന്നത് ഒരു സാധാരണരീ തിയാണ്. 1600 ല്‍ അധികം ചില്ലറവില്പനശാലകളുടെ ശൃംഖലയുള്ള സപ്ലൈകോയുടെ ഓഡിറ്റ് സമ്പൂര്‍ണ്ണമാക്കുക എന്നത് ക്ലേശകരമാണെങ്കിലും അതിനുള്ള തീവ്രയത്നം നടന്നുവരികയാണ്.

എന്നാല്‍ നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ ഗ്യാരന്റി നി ന്ന് പൊതുമേഖലാബാങ്കുകളില്‍ നിന്നും പി.ആര്‍.എസ്. വായ്പയായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്കി കഴിഞ്ഞു. കര്‍ഷകര്‍ക്ക് സാമ്പത്തികബാധ്യത വരാതെ കാലാകാല ങ്ങളില്‍ തിരിച്ചടവ് നടത്തുന്നതുമായ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്ത സാഹച ര്യമുണ്ടായിരുന്നു. ടൈഡ് ഓവര്‍ വിഹിതമായി ലഭിക്കുന്ന അരി കേന്ദ്രം നിശ്ച യിച്ച പ്രതിമാസപരിധി മറികടന്നുകൊണ്ട് ഓണം പോലുള്ള ഉത്സവവേളകളില്‍ നടത്തിയ അരി വിതരണം, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് നല്കിയ സബ്സിഡി അരി വിതരണം ഇവയുടെ പേരില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം നടപടി കള്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും കേരള സര്‍ക്കാര്‍ നടത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണ മായും കൊടുത്തുതീര്‍ത്തു. 2023-24 സംഭരണവര്‍ഷത്തെ രണ്ടാം വിളയില്‍ 1,98,755 കര്‍ഷകരില്‍ നിന്നായി സംഭരിച്ച 5.59 ലക്ഷം മെട്രിക് ടണ്ണിന്റെ വിലയായ 1584.11 കോടി രൂപയില്‍ ഇനി 3486 കര്‍ഷകര്‍ക്കായി 25.64 കോടി രൂപ മാത്രമെ നല്കാനുള്ളൂ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ദിവസ ങ്ങള്‍ക്കുള്ളില്‍ തുക വിതരണം പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!