മണ്ണാര്‍ക്കാട് : ഇവിടെ ജന്മദിന ആഘോഷങ്ങള്‍ നടക്കുന്നത് കേക്ക് മുറിച്ചോ മധുരം വി തരണം ചെയ്‌തോ അല്ല. പകരം ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം സംഭാവനയായി ന ല്‍കും. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ശരീഅത്ത് കോളജിലാണ് ഈ വേറിട്ടപദ്ധതി. റീഡ് ടു കാംപെയിന്‍ എന്ന പേരിലുള്ള പദ്ധതി ഈ വര്‍ഷമാണ് തുടങ്ങിയത്. ഇത് ജനകീയമാക്കാ നുള്ള ഒരുക്കത്തിലാണ് കോളജ് അധികൃതര്‍.
കോളജിലെ ഓരോ വിദ്യാര്‍ഥിയും ജന്‍മദിനത്തില്‍ പ്രാര്‍ഥനാപൂര്‍വം സംഘടിപ്പിക്കുന്ന പ്രത്യേക അസംബ്ലിയില്‍ വെച്ച് ഒരു പുസ്തകം ജന്‍മദിന ഉപഹാരമായി പ്രധാന അധ്യാപ കനെ ഏല്‍പ്പിക്കും. പുസ്തകരജിസ്റ്ററില്‍ ആ വിദ്യാര്‍ഥിയുടെ പേരും ചേര്‍ക്കപ്പെടും. എട്ടു വര്‍ഷത്തെ പഠനത്തിനിടെ എട്ട് ജന്‍മദിന സമ്മാനമായി പുസ്തകം നല്‍കിയ വിദ്യാര്‍ഥി യമുണ്ട് കോളജില്‍. ഇത്തരത്തില്‍ ലൈബ്രറിയുടെ ഷെല്‍ഫിലേക്കെത്തുന്ന പുസ്തകങ്ങ ള്‍ക്ക് നിരവധിപേരുടെ ജന്‍മദിന ഓര്‍മ്മകള്‍ കൂടിയും പങ്കുവെയ്ക്കാനുണ്ടാകും. നിശ്ശ ബ്ദമായി പുസ്തകം വായിക്കാന്‍ മാത്രമല്ല ജീവിതത്തിലെ സുപ്രധാനനിമിഷങ്ങള്‍ ആ ഘോഷിക്കാനുള്ള ഇടംകൂടിയായി ലൈബ്രറി മാറിക്കഴിഞ്ഞെന്ന് കോളജ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞദിവസം അധ്യാപകനായ ഉസ്താദ് ഉനൈസ് അല്‍ഖാസിമി ചുളളിക്കോട് തന്റെ മകള്‍ ഖദീജ മര്‍ജാനയുടെ ഒന്നാം ജന്‍മദിനത്തിലും ഒരു പുസ്തകം ലൈബ്രറിയിലേക്ക് സമ്മാനമായി നല്‍കി. പ്രിന്‍സിപ്പല്‍ ഉബൈദുല്ല ഫൈസിയുടെ സാന്നിദ്ധ്യത്തില്‍ പുസ്ത കം ലൈബ്രറി വിങ് ചെയര്‍മാന്‍ സിനാന്‍ എന്‍. കെ നാട്ടുകല്‍ ഏറ്റുവാങ്ങി. പ്രതിദിന വായനകൂട്ടായ്മകളും പുസ്തക ചര്‍ച്ചകളിലൂടെയും അധ്യാപന പരിശീലന പ്രവര്‍ത്തനങ്ങ ള്‍ ഏറെ ആസ്വാദ്യകരമാക്കൂക കൂടിയാണ് ഈ കലാലയം.