മണ്ണാര്‍ക്കാട് : കാണാതായ വീട്ടമ്മയുടെ മൃതദേഹം വയലിന് സമീപത്തെ ചാലില്‍ കണ്ടെത്തി. തച്ചമ്പാറ നെടുമണ്ണ് പുത്തന്‍വീട്ടില്‍ വി.പി.പ്രഭാകരന്റെ ഭാര്യ സരള (67) ആണ് മരിച്ചത്. ഇന്ന് മാങ്കുറിശ്ശിയില്‍ ക്ഷേത്രത്തിന് സമീപത്തെ വയലിലെ ചെളി നിറഞ്ഞ ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചമുതല്‍ ഇവരെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ കല്ലടിക്കോട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചപ്രകാരം കല്ലടിക്കോട് പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സഹീര്‍, എസ്.ഐമാരായ നൗഷാദ്, പത്മരാജ്, എ.എസ്.ഐ. ഗീത, സീനി യര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അനില്‍, സിവില്‍ പൊലിസ് ഓഫിസര്‍ ഷിന്‍സി എന്നിവരടങ്ങുന്ന പൊലിസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും, ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച. മക്കളില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!